ദീപയ്ക്കെതിരായ പ്രതിഷേധം ശക്തം; ഉപന്യാസ മത്സരത്തിന് വീണ്ടും മൂല്യനിർണയം

Saturday, December 8, 2018

Deepa-Nishanth-KSUProtest

വിധികര്‍ത്താവായി ദീപാ നിശാന്ത് എത്തിയതിനെതിരായ പ്രതിഷേധം ശക്തമായതിനെ  തുടര്‍ന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഉപന്യാസ മത്സരം വീണ്ടും മൂല്യനിർണയം നടത്തും.  കവിതാ മോഷണ വിവാദത്തിൽ പെട്ട ദീപാ നിശാന്തിനെ മലയാളം ഉപന്യാസ മത്സരത്തിന് വിധികര്‍ത്താവായി നിയോഗിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. ദീപാ നിശാന്തിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കെ എസ് യു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ നീക്കം. പരാതി കിട്ടിയാൽ ഹയർ അപ്പീൽ സമിതിയെ കൊണ്ട് മൂല്യ നിർണയം നടത്തുമെന്നാണ് സൂചന.

വിധികർത്താവായി ദീപാ നിശാന്ത് എത്തിയതിനെതിരെ പ്രതിപക്ഷ യുവജന, വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. യൂത്ത് കോൺഗ്രസ്, കെഎസ്‍യു വനിതാ പ്രവർത്തകരും മറ്റ് പ്രതിപക്ഷ സംഘടനകളും ദീപയ്ക്കെതിരെ പ്രതിഷേധവുമായി കലോത്സവ വേദിയിലേക്ക് എത്തിയിരുന്നു.

ദീപാ നിശാന്തിനെ വിധി കർത്താവാക്കിയതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടിയും,  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും കടുത്ത ഭാഷയില്‍ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ്  ഡിപിഐയെ വിളിച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തു.

———————–

കൂടുതല്‍ വായനയ്ക്ക്….
കലോല്‍സവത്തില്‍ വിധികര്‍ത്താവായി ദീപാ നിശാന്ത്; പ്രതിഷേധം, അറസ്റ്റ്

വിധികര്‍ത്താവായി ദീപ നിശാന്ത്; പ്രതിപക്ഷ നേതാവ് പ്രതിഷേധം അറിയിച്ചു