വിധികര്‍ത്താവായി ദീപ നിശാന്ത്; പ്രതിപക്ഷ നേതാവ് പ്രതിഷേധം അറിയിച്ചു

Jaihind Webdesk
Saturday, December 8, 2018

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവ വിധികര്‍ത്താവായി ദിപാ നിശാന്ത് എത്തിയതില്‍ പ്രതിപക്ഷ നേതാവ് പ്രതിഷേധം അറിയിച്ചു. ഡി.പി.ഐയെ വിളിച്ചാണ് പ്രതിഷേധം അറിയിച്ചത്. കവിതാ മോഷണ ആരോപണം നേരിടുന്ന വ്യക്തി വിധികര്‍ത്താവായി എത്തുന്നത് കലോത്സവത്തിന്റെ മേന്‍മയും വിശുദ്ധിയും ഇല്ലാതാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവാദത്തിന് പിന്നാലെ ദിപനിശാന്ത് വിധികര്‍ത്താവായി എത്തിയത് വന്‍ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. മത്സരം നടക്കുന്ന വേദിയിലേക്ക് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.[yop_poll id=2]