കാസർകോട് മുള്ളേരിയയിൽ ഓടികൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് കുണ്ടാറിലെ സാജിദ് മരിച്ച സംഭവവത്തിൽ അധികൃതർക്കെതിരെ നാട്ടുകാരുടെ പ്രതിഷധം ശക്തമാവുന്നു. റോഡിൽ ചാഞ്ഞു നിൽക്കുന്ന മരങ്ങൾ ഉടനെ മുറിക്കണമെന്ന നാട്ടുകാരുടെ ആവശ്യങ്ങൾക്ക് വഴങ്ങി ഈ ദേശത്തെ മരങ്ങൾ അധികൃതർ മുറിക്കാൻ ഉത്തരവിട്ടു.
രണ്ടു ദിവസമായി പെയ്ത മഴയിൽ കടപുഴകിയാണ് കാസർകോട് സുള്ള്യ റൂട്ടിൽ വനം വകുപ്പ് വെച്ചു പിടിപ്പിച്ച മരം കാറിനു മുകളിൽ വീണ് മുള്ളേരിയ കുണ്ടാറിലെ സാജിദ് മരിക്കാനിടയായത്. വീഴാറായ മരങ്ങൾ ഉടൻ മുറിച്ച് മാറ്റണമെന്നുള്ള ആവശ്യം ശക്തമായ പ്രതിഷേധത്തെ തുടർന്ന് താസിൽദാറും വില്ലേജ് പോലീസ് അധികൃതരും അംഗീകരിച്ചു. നാട്ടുകാർ ഉടനെ ജെ.സി.ബി എത്തിച്ച് അപകടം നടന്ന പരിസരത്തെ മരങ്ങൾ മുറിച്ചു മാറ്റി.
എങ്കിലും ചെർക്കള മുതൽ പരപ്പ വരെ കേരള അഥിർത്തിയിലെ റോഡിനോട് ചോർന്ന് ചാഞ്ഞു കിടക്കുന്ന മുഴുവൻ മരങ്ങളും മുറിച്ച് മാറ്റണമെന്ന ആവശ്യം വർഷങ്ങൾക്കു മുമ്പേ ഉന്നയിച്ചിട്ടും അധികൃതർ ചെവി കൊണ്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പ് നട്ട മരങ്ങളായതു കൊണ്ട് നിയമ തടസങ്ങൾ പറഞ്ഞാണ് അധികൃതർ കൈയ്യൊഴിയുന്നതെന്നും നാട്ടുകാർ പറയുന്നു. ഗുരുതരമായി പരിക്കേറ്റ സാജിദിന്‍റെ സുഹൃത്ത് സംബ്രുവിനെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.youtube.com/watch?v=WVQWIab7RWo