വയോധികനെ മര്‍ദിച്ച സംഭവം: എസ്ഐ ഷെജീമിന്‍റേത് ഗുരുതര വീഴ്ച; കഠിന പരിശീലനത്തിന് സ്ഥലം മാറ്റി

Jaihind News Bureau
Friday, October 9, 2020

കൊല്ലം ചടയമംഗലത്ത് വയോധികനെ നടുറോഡിൽ മർദ്ദിച്ച സംഭവത്തിൽ പ്രോബേഷൻ എസ് ഐ യ്ക്കു ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. വൃദ്ധനെ കരണത്തടിച്ചതും, അശുപത്രിയിൽ കൊണ്ടുപോകാതിരുന്നതും അനുചിതമായ നടപടിയാണെന്ന് പ്രാഥമിക അന്വേഷണം നടത്തിയ ഡിവൈഎസ്പി കൊല്ലം റൂറൽ എസ്പിയ്ക്കു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

സംഭവത്തെ തുടർന്നു പ്രാഥമിക നടപടിയുടെ ഭാഗമായി പ്രൊബേഷൻ എസ് ഐ ഷജീമിനെ കഠിന പരിശീലനത്തിന് കെ എ പി 5-ആം ബറ്റാലിയനിലേക്ക് മാറ്റിയിരുന്നു. ഹെൽമറ്റ് ധരിച്ചില്ലെന്ന കാരണത്താലാണ് ചടയമംഗലം പ്രൊബോഷൻ എസ് ഐ രോഗിയായ വൃദ്ധനെ ക്രൂരമായി മർദ്ദിച്ചത്. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനാണ് മർദ്ദനമേറ്റത്. രാമാനന്ദനേയും സമീപവാസി പൊടിമോനെയും മഞ്ഞപ്പാറ ജംഗ്ഷനിൽ വച്ചാണ് ചടയമംഗലം പോലീസ് പരസ്യമായി മർദ്ദിച്ചത്.