‘മോദിയുടേത് തെരഞ്ഞെടുപ്പിന് മുമ്പുള്ള മാപ്പുപറച്ചില്‍’; കര്‍ഷകരുടെ വിജയത്തില്‍ സന്തോഷമെന്ന് പ്രിയങ്കാ ഗാന്ധി

Jaihind Webdesk
Friday, November 19, 2021

 

ന്യൂഡല്‍ഹി : ഈ രാജ്യത്തെ കർഷകരെക്കാൾ വലുത് മറ്റാരുമല്ലെന്ന് സർക്കാർ മനസിലാക്കിയതിൽ തനിക്ക് സന്തോഷമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കാർഷിക നിയമം പിൻവലിച്ചത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണെന്നും പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിന് മുമ്പുള്ള മാപ്പുപറച്ചിലാണ് മോദി നടത്തിയത്. രാജ്യദ്രോഹികൾ എന്നടക്കമുള്ള വിളികൾ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്ത് നിന്ന് കർഷകർക്ക് കേള്‍ക്കേണ്ടിവന്നു.  എങ്കിലും തളരാതെ പോരാടിയ കർഷകരുടെ വിജയത്തിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രിയങ്കാ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.