പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി എം പി . ജനാധിപത്യ പ്രക്രിയയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ വ്യത്യസ്ത രീതികള്‍ ഉപയോഗിക്കുന്നുവെന്നും എം പി കൂട്ടിച്ചേര്‍ത്തു. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ മൂ്ന്നു ദിവസത്തെ പര്യടനത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി എം പി.
പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ല.ജനാധിപത്യ പ്രക്രിയയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കാന്‍ അവര്‍ വ്യത്യസ്ത രീതികള്‍ ഉപയോഗിക്കയാണ്. വയനാട്ടില്‍ രണ്ടു ദിവസമായി വയനാട്ടില്‍ തുടരുന്ന പ്രിയങ്കാ ഗാന്ധി കലക്ട്രേറ്റില്‍ നടന്ന ദിശ മീറ്റിംഗില്‍ പങ്കെടുത്തു. ശേഷം അഡ്വ. ടി സിദ്ധിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ നടന്ന ഉരുള്‍പൊട്ടല്‍ ദുരന്തം അതീജിവിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സകോളര്‍ഷിപ്പ് വിതരണചടങ്ങ ഉദ്ഘാടനം ചെയ്തു .
ഉച്ചകഴിഞ്ഞ് വണ്ടൂര്‍ കെ ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മ്മിച്ചു നല്‍കിയ 29 വീടുകളുടെ താക്കോല്‍ദാനവും, ഭിന്നശേശഷിക്കാര്‍ക്കുള്ള ഏഴ് സ്‌കൂട്ടറുകളുടെ വിതരണവും പ്രിയങ്ക നിര്‍വഹിച്ചു .കഴിഞ്ഞ മൂന്നുദിവസവും വലിയ സ്വീകരണമാണ് പ്രവര്‍ത്തകരും വയനാടന്‍ ജനതയും പ്രിയങ്ക ഗാന്ധിക്ക് നല്‍കിയത്