ആലപ്പുഴ: മതിയായ യോഗ്യതകളില്ലാത്ത സ്വാശ്രയ കോളേജ് പ്രിന്‍സിപ്പലിനെ യൂണിവേഴ്‌സിറ്റി പുറത്താക്കി. ആലപ്പുഴ എസ്.ഡി.വി കോളേജിലെ പ്രിന്‍സിപ്പല്‍ ചുമതല വഹിച്ചിരുന്ന ബാലാംബികയെയാണ് യോഗ്യത ഇല്ലാത്തതിനാല്‍ കെ.എസ്.യു പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യൂണിവേഴ്‌സിറ്റി പുറത്താക്കിയിരിക്കുന്നത്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയായിരുന്നു മേനേജ്മന്റ് ബാലാംബികയെ പ്രിന്‍സിപ്പല്‍ സ്ഥാനത്തേയ്ക്ക് നിയമിച്ചിരുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ അധ്യാപികയായി പ്രവൃത്തി പരിചയമില്ലാത്ത പ്രിന്‍സിപ്പലിന്റെ നടപടികള്‍ പല തവണ വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരിന്നു. പ്രളയം നേരിട്ട സമയത്ത് വിദ്യാര്‍ത്ഥികളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം സെമസ്റ്റര്‍ ഫീസ് വാങ്ങിയ വിഷയത്തിലും കെ.എസ്.യു പ്രവര്‍ത്തകരുടെ പരാതിയില്‍ യുണിവേഴ്‌സിറ്റി ഇവരെ താക്കീത് ചെയ്തിരുന്നു. കേരളാ യൂണിവേഴ്‌സിറ്റിയില്‍ കെ.എസ്.യു നല്‍കിയ പരാതിയെ തുടന്നുണ്ടായ അന്വേഷണത്തില്‍ അധ്യാപികയ്ക്ക് പ്രിന്‍സിപ്പാലായി തുടരാനുള്ള യോഗ്യത ഇല്ലാ എന്ന് തെളിയുകയും ആയതിനാല്‍ ഉടന്‍ തന്നെ ഡഏഇ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് പുതിയൊരു പ്രിന്‍സിപ്പാലിനെ നിയമിക്കണമെന്നും കേരളാ യൂണിവേഴ്‌സിറ്റി മാനേജ്മന്റിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.