ഒമാനില്‍ വൈദ്യുതി തടസപ്പെട്ടു; ട്രാഫിക് സിഗ്നലുകളും ടെലിഫോണ്‍ നെറ്റ്‌വര്‍ക്കും പ്രവര്‍ത്തന രഹിതമായി

മസ്‌കറ്റ് : ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച വൈദ്യുതി തടസപ്പെട്ടു. ഉച്ചയ്ക്ക് 1.30 ന് ആണ് വൈദ്യുതി വിതരണം നിലച്ചത്. താമസക്കാര്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഓഫീസുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചു. രാജ്യത്തെ ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തന രഹിതമായി. ടെലിഫോണ്‍ നെറ്റ്‌വര്‍ക്കുകളിലും പ്രശ്‌നങ്ങളുണ്ടായി.

ഇതിന് പിന്നാലെ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. ഇന്ധന സ്റ്റേറ്റേഷനുകളില്‍ വിതരണം മുടങ്ങി. വൈദ്യുതി പുനസ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. വൈദ്യുതി ശൃംഖലയില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടതായും അവ പരിഹരിക്കാന്‍ ഒമാന്‍ ഇലക്ട്രിസിറ്റി ട്രാന്‍സ്മിഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഒമാനിലെ അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വീസസ് റെഗുലേഷന്‍ അറിയിച്ചു.

Comments (0)
Add Comment