പിന്‍വലിക്കല്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു ; പൊലീസ് നിയമഭേദഗതി റദ്ദായി

Jaihind News Bureau
Wednesday, November 25, 2020

 

തിരുവനന്തപുരം: പിന്‍വലിക്കല്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. പൊലീസ് നിയമഭേദഗതി റദ്ദായി.  പൊലീസ് നിയമഭേദഗതി മൗലികാവകാശ ലംഘനവും മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുന്നതുമാണെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം ഇന്നലെ തീരുമാനിച്ചത്. ഭേദഗതി പിന്‍വലിക്കാനുള്ള റിപ്പീല്‍ ഓര്‍ഡിനന്‍സാണ് ഇപ്പോള്‍ ഗവര്‍ണര്‍ ഒപ്പിട്ടത്.