ചിതറ കൊലപാതകത്തിൽ അന്വേഷണം അട്ടിമറിക്കാൻ പോലീസ് നീക്കം. സംഭവസ്ഥലത്ത് ഇല്ലാത്തവരുടെ മൊഴിയെടുത്തു. കൊലക്കുറ്റം കോൺഗ്രസിന് മേൽകെട്ടിവെക്കാൻ ശ്രമം

Jaihind Webdesk
Monday, March 4, 2019

ചിതറ കൊലപാതകത്തിൽ അന്വേഷണം അട്ടിമറിക്കാൻ പോലീസ് നീക്കം. കൊലപാതകം നടന്ന സമയത്ത് സംഭവസ്ഥലത്ത് ഇല്ലാത്തവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെന്നും ഇത് കൊലക്കുറ്റം കോൺഗ്രസിന് മേൽകെട്ടിവെക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇതെന്നും ആരോപണമുണ്ട്. ഷാജഹാനെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനായി പൊലീസ് ഇന്ന് അപേക്ഷ നൽകും.

സംഭവസ്ഥലത്ത് ഉണ്ടായിരുന്നത് സ്ത്രീകൾ മാത്രമാണെന്നും പിടിച്ചുമാറ്റിയത് തങ്ങളാണെന്നും നാട്ടുകാരി  പറഞ്ഞു.

അതേസമയം ചിതറ കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് പ്രതി ഷാജഹാൻ. തെളിവെടുപ്പിനിടെയാണ് ഷാജഹാൻ അന്വേഷണ ഉദ്യോഗസ്ഥരോട് നിർണായക വെളിപ്പെടുത്തൽ നടത്തിയത്.

അതിനിടെ പ്രതി ഷാജഹാനും താനുമടക്കമുള്ള കുടുംബം സിപിഎം പ്രവർത്തകരെന്ന് സഹോദരൻ സുലൈമാൻ പറഞ്ഞു. ജയ്ഹിന്ദ് ടിവി നേരത്തെ തന്നെ ഇക്കാര്യം പുറത്തുവിട്ടിരുന്നു

രാഷ്ട്രീയ കൊലപാതകമാണ് ഇതെന്ന സിപിഎമ്മിന്‍റെ ആരോപണം കൊല്ലപ്പെട്ട ബഷീറിന്‍റെ സഹോദരി അഭിസാ ബീവി നേരത്തെ നിഷേധിച്ചിരുന്നു.

മരച്ചീനി കച്ചവടവുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായിതിനെ തുടർന്ന് ഷാജഹാൻ വീട്ടിലെത്തി ബഷീറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഒമ്പത് മുറിവുകളാണ് ബഷീറിന്‍റെ ശരീരത്തിൽ ഉള്ളത്. നെഞ്ചിലേറ്റ രണ്ട് കുത്തുകളാണ് മരണകാരണമായതെന്നാണ് റിപ്പോര്‍ട്ട്.

കോൺഗ്രസ് പ്രവർത്തകനാണ് കൊലപാതകത്തിന് പിന്നിലെന്ന സിപിഎമ്മിന്‍റെ ആരോപണത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.[yop_poll id=2]