മലപ്പുറത്ത് പോക്സോ കേസ് ഇര മൂന്നാം തവണയും പീഡനത്തിനിരയായി

Jaihind News Bureau
Monday, January 18, 2021

മലപ്പുറം : പോക്സോ കേസ് ഇരക്ക് വീണ്ടും പീഡനം. പാണ്ടിക്കാട് സ്വദേശിയായ 17 വയസുകാരി  മൂന്നാം തവണയും പീഡനത്തിനിരയായി. 13 വയസ് മുതൽ ലൈംഗികാതിക്രമത്തിന് ഇരയാണ് പെണ്‍കുട്ടി. 2016 ലും 2017 ലും പീഡനത്തിന് ഇരയായി നിർഭയ ഹോമിലേക്ക് മാറ്റിയ പെൺകുട്ടിയെ വീണ്ടും ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ഇതിനുശേഷമായിരുന്നു പീഡനം.