പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ പോക്സോ കേസ്

Jaihind Webdesk
Monday, November 14, 2022

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച സിവിൽ പൊലീസ് ഓഫീസർക്കെതിരെ പോക്സോ കേസ്. കോഴിക്കോട് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. കഴിഞ്ഞ രണ്ടു വര്‍ഷമായി  പീഡിപ്പിക്കുന്നുവെന്ന് കുട്ടികളുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസ്, അമ്മയെയും പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട് . കോഴിക്കോട് കൂരാച്ചുണ്ട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ട് എഫ് ഐ ആര്‍കളിലാണ് കേസുള്ളത്.  വിനോദ് കുമാർ ഒളിവിലെന്ന് പോലീസ്.

തൃക്കാക്കര കൂട്ടബലാത്സംഗക്കേസിനും അമ്പലവയൽ പോക്സോ കേസ് ഇരയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിനും പിന്നാലെയാണ് കോഴിക്കോട്ടും പോക്സോ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ പ്രതിയാകുന്നത്.