കന്യാസ്ത്രീയുടെ പീഡന പരാതിയിലെ സാക്ഷികൾക്ക് സുരക്ഷ ആവശ്യപ്പെട്ട് ഹര്‍ജി

Friday, October 26, 2018

ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡന പരാതിയിലെ സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി. കേസിലെ സാക്ഷിയായിരുന്ന വൈദികൻ കുര്യാക്കോസ് കാട്ടുതറ ദുരൂഹസാഹചര്യത്തിൽ മരിച്ചതിനെ തുടർന്നാണ് ഹർജി നൽകിയത്. മലയാള വേദി പ്രസിഡണ്ട് ജോർജ് വട്ടുകുളം സമർപ്പിച്ച ഹർജിയിൽ കേസിലെ സാക്ഷികൾക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന് ചൂണ്ടികാണിക്കുന്നുണ്ട്.