ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം; നോട്ടീസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കൈപ്പറ്റി

Jaihind Webdesk
Saturday, September 15, 2018

കന്യാസ്ത്രീ നൽകിയ പരാതിയിൽ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകണമെന്ന നോട്ടീസ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കൈപ്പറ്റി. ബുധനാഴ്ച കേരളത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്.

ബുധനാഴ്ച രാവിലെ പത്ത് മണിക്കകം ഹാജരാകാനാണ് ബിഷപ്പിന് നൽകിയിരിക്കുന്ന നോട്ടീസ്. കേരളാ പൊലീസ് നൽകിയ നോട്ടീസ് ജലന്ധർ പൊലീസ് ബിഷപ്പിന് കൈമാറി. ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതോടെ അറസ്റ്റ് ഉൾപ്പെടെയുള്ള ഘട്ടങ്ങളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.

എന്നാൽ മൊഴികളിലെ പൊരുത്തക്കേട് ഇപ്പോഴും തുടരുകയാണ്. ഇത് പരിഹരിക്കാൻ ഊർജിതമായി ശ്രമിക്കുകയാണെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഷപ്പ് എത്തിയാൽ ചോദ്യം ചെയ്യാനുള്ള ചോദ്യാവലിയും ഇതിനോടകം അന്വേഷണസംഘം തയാറാക്കിയെന്നാണ് സൂചന.