കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി.കെ.കുഞ്ഞാലിക്കുട്ടി

Jaihind News Bureau
Monday, October 14, 2019

പ്രളയ ദുരിത ബാധിതർക്ക് സഹായം എത്തിക്കാൻപോലും കഴിയാത്ത സർക്കാണ് കേരളം ഭരിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി. കേന്ദ്ര സർക്കാർ രാജ്യത്തെ തകർത്തുകൊണ്ടിരിക്കുകയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അരൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചന്തിരൂരിൽ നടന്ന കുടുബയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരൂർ നിയമസഭാ മണ്ഡലത്തിലെ 18 ആം ബൂത്തിൽ സംഘടിപ്പിച്ച യുഡിഎഫ് കുടുംബസംഗമം മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി എംപി ഉദ്ഘാടനം ചെയ്തു. പ്രളയമടക്കമുള്ള ദുരന്തങ്ങളിലെ ക്രൈസിസ് മാനേജ്‌മെന്റിൽ അടക്കം പരാജിതരായ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അരൂരിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് മാറ്റമാണെന്നും, ഷാനിമോൾ ഉസ്മാനെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഷാഫി പറമ്പിൽ എംഎൽഎ, മുൻ കോഴിക്കേട് ഡിസിസി പ്രസിഡന്‍റ് കെ സി അബു തുടങ്ങിയ യുഡിഎഫ് നേതാക്കൾ കുടുംബയോഗത്തിൽ സംസാരിച്ചു.