ബന്ധു നിയമന വിവാദം : കെ.ടി ജലീലിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

Thursday, November 22, 2018

Adeeb-KT-Jaleel

ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. ബന്ധുവായ കെ.ടി അദീപ് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ജോലി രാജി വെച്ചാണ് ന്യൂന പക്ഷ കോർപറേഷനിൽ ജോലിയിൽ പ്രവേശിച്ചതെന്നും രേഖകൾ.

ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിന്‍റെ വാതങ്ങൾ പൂർണമായും പൊളിയുകയാണ്. കെ.ടി അദീപ് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ജോലി രാജി വെച്ചാണ് ന്യൂന പക്ഷ കോർപറേഷനിൽ ജോലിയിൽ പ്രവേശിച്ചന്ന് പുതിയ രേഖകൾ വ്യക്തമാക്കുന്നത്. ജോലി രാജി വെച്ചത് ന്യൂനപക്ഷ ക്ഷേമ
വകുപ്പിൽ സ്ഥിരം നിയമനത്തിനാണെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രെട്ടറി പികെ ഫിറോസ് ആരോപിക്കുന്നു.

മന്ത്രി കെ.ടി ജലീലിന്‍റെ ബന്ധുവിനു സൗത്ത് ഇന്ത്യൻ ബാങ്കിൽ 1,10,000 രൂപയായിരുന്നു സാലറി എന്ന കെ.ടി ജലീലിന്‍റെ വാദവും പൊളിയുകയാണ്.

85,664 രൂപ മാത്രമാണ് സാലറി എന്നതിന്‍റെ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേസിൽ ധനകാര്യ വകുപ്പിലെ പല രേഖകളും മന്ത്രി കെ.ടി ജലീലിന്‍റെ ഓഫീസിൽ ആണ്‌ ഉള്ളത്. ഇത് രേഖകളിൽ കൃത്രിമം നടത്താനോ നശിപ്പിക്കാനോ ഉള്ള ശ്രമത്തിന്‍റെ ഭാഗമാണ്. വിഷയം യുഡിഫ് നിയമസഭയിൽ ഉന്നയിക്കുമെന്നും പികെ ഫിറോസ് വ്യക്തമാക്കി.

 

https://youtu.be/5PCCsiMYIXw