ജയരാജനെ ‘ആരാധകർ’ കൈവിട്ടു ; പി.ജെ ആർമി റെഡ് ആർമിയായി, ചിത്രങ്ങളും മാറ്റി

Jaihind Webdesk
Monday, June 28, 2021

P-Jayarajan

തിരുവനന്തപുരം : പി.ജയരാജനെ അനുകൂലിക്കുന്നവരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ പി.ജെ ആര്‍മി ഫേസ്ബുക്ക് പേജിന്റെ പേര് മാറ്റി. റെഡ് ആര്‍മി എന്നാണ് പുതിയ പേര്. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഉള്‍പ്പെടെയുള്ളവര്‍ പേജില്‍ സജീവമായിരുന്നു.

പി ജയരാജന്റെ ചിത്രങ്ങളായിരുന്നു പേജില്‍ പ്രൊഫൈൽ – കവർ ചിത്രങ്ങളായി ഉപയോഗിച്ചിരുന്നത്. ഇതിന് പകരം, പാർട്ടി ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രമാണ് ഇപ്പോഴുളളത്. പി.ജയരാജന്റെ പേരില്‍ ആര്‍മി ഉണ്ടായത് പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. വിഷയത്തില്‍ സിപിഎം അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അന്വേഷണം അവസാനിപ്പിച്ചതിനു പിന്നാലെയാണ് പിജെ ആര്‍മി പേര് മാറ്റിയത്.