പിണറായി മുങ്ങാൻ പോകുന്ന കപ്പലിലെ ക്യാപ്റ്റന്‍ : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Friday, April 2, 2021

കോഴിക്കോട് : മുങ്ങാന്‍ പോകുന്ന കപ്പലിലെ ക്യാപ്റ്റനാണ് പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.  മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നും തെരഞ്ഞെടുപ്പിൽ സെഞ്ച്വറി അടിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യാത്രികനെ വഞ്ചിക്കുന്ന ക്യാപ്റ്റനല്ല താനെന്ന് കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. യാത്രികരെ സുരക്ഷിതമായി എത്തിച്ച ശേഷമേ ഒരു ക്യാപ്റ്റൻ കപ്പൽ കൈവിടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.