റഫേലിൽ പിണറായിക്ക് മിണ്ടാട്ടമില്ലാത്തത് ലാവ്‌ലിൻ കേസ് ഭയന്നെന്ന് മുല്ലപ്പള്ളി

Jaihind Webdesk
Saturday, February 9, 2019

റഫേൽ അഴിമതിയിൽ സിപിഎമ്മും പിണറായിയും അഭിപ്രായം പറയാത്തത് ലാവ്‌ലിൻ കേസ് ഭയന്നെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം നിലനിൽക്കുന്നുവെന്നും ഇത് നിഷേധിക്കാൻ പിണറായിക്ക് ആവില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് പറഞ്ഞു.

മന്ത്രി കെ ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരം നടത്തുമെന്ന് കെ പി സി സി അധ്യക്ഷൻ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ജനമഹായാത്ര മലപ്പുറം ജില്ലയിലാണ് ഇന്ന് പര്യടനം നടത്തുക. ചേളാരിയിലാണ് ആദ്യസ്വീകരണം. അഭൂതപൂർവമായ ജനക്കൂട്ടമാണ് ജനമഹായാത്രക്ക് ലഭിക്കുന്നതെന്നും ന്യൂനപക്ഷ മനസ് തങ്ങൾക്കൊപ്പമാണ് എന്ന് യാത്രയിലൂടെ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2 ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ കേരള സർക്കാർ എഴുതിത്തള്ളണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.