ഇന്നും കൂടി ഇന്ധനവില ; പെട്രോളിന് 24 പൈസയും ഡീസലിന് 27 പൈസയും കൂട്ടി

Jaihind Webdesk
Tuesday, May 25, 2021

ഇന്ധനവില ഇന്നും കൂടി. ഡീസലിന് 27 പൈസയും പെട്രോളിന് 24 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 95 രൂപ 42 പൈസയും ഡീസലിന് 88 രൂപ86 പൈസയുമായി. കൊച്ചിയിൽ പെട്രോള്‍ 93 രൂപ 54പൈസ, ഡീസല്‍ 88രൂപ86പൈസയുമാണ് നിരക്ക്.