ലോകത്തെ സ്വാധീനിച്ച 100വനിതകളിൽ ഇടം നേടി കോഴിക്കോട്ടുകാരിയും. ഇരിപ്പു സമരത്തിലൂടെ ശ്രദ്ധേയയായ പെൺകൂട്ട് നേതാവ് വിജി ആണ് ബിബിസി യുടെ 100 വനിതകളിൽ 70ആം സ്ഥാനത്തു എത്തിയിരിക്കുന്നത്.
കോഴിക്കോട് നഗരത്തിലെ മിഠായി തെരുവിലൂടെ തലയിൽ കസേരകളുമായി വിജിയുടെ നേതൃത്വത്തിൽ സ്ത്രീ തൊഴിലാളികൾ പ്രധിഷേധിച്ചത് ചരിത്രം സാക്ഷ്യംപെടുത്തുകയാണ്. മിഠായിതെരുവിൽ ജോലിക്ക് എത്തുന്ന സ്ത്രീ തൊഴിലാളികൾ ഇരിക്കാൻ പോലും അവകാശമില്ലാതെ മൂത്രപ്പുരകൾ പോലുമില്ലാതെ സ്ഥാപനങ്ങളിൽ 12 മണിക്കൂറോളം നിന്ന് ജോലി ചെയ്യേണ്ടി വന്നത്.
2009 ഇൽ തുടങ്ങിയ പെൺകൂട്ട് നടത്തിയ വിപ്ലവകരമായ സമരങ്ങൾക്കു ഫലമുണ്ടായി. അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരാമായി. സ്ത്രീ അവകാശങ്ങൾക്ക് വേണ്ടിയുള്ള കരുത്തുറ്റ ഈ പോരാട്ടമാണ് പെൺകൂട്ടു നേതാവ് വിജിയെ ബിബിസി യുടെ ലോകത്തെ സ്വാധീനിച്ച 100വനിതകളിൽ ഇടം നേടികൊടുത്തത്.
ബിബിസി പോലെ ഒരു സ്ഥാപനം തെരഞ്ഞെടുത്തിൽ വളരെ സന്തോഷമുണ്ട്. സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും വിജി വ്യക്തമാക്കി. സ്ത്രീ തൊഴിലാളികൾ ഇപ്പോഴും പ്രശ്നങ്ങളുമായി സമീപിക്കാറുണ്ട്. നിരവധി വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. വിമർശനത്തെ ഊര്‍ജ്ജമായി കാണുന്നുവെന്നും വിജി പറഞ്ഞു
https://www.youtube.com/watch?v=J_oS1-SvEBw