’60 വര്‍ഷം കോണ്‍ഗ്രസ് ഈ രാജ്യത്തിന് എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരോട്’ പി.സി. വിഷ്ണുനാഥിന്റെ മറുപടി

Jaihind Webdesk
Friday, December 28, 2018

കോണ്‍ഗ്രസിന്റെ 134ാം ജന്‍മദിനം ആഘോഷിക്കുന്ന വേളയില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി  പി.സി. വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് വീഡിയോ. ’60 വര്‍ഷം കോണ്‍ഗ്രസ് ഈ രാജ്യത്തിന് എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരോട്’ എന്ന തലക്കെട്ടോടുകൂടിയാണ് വിഷ്ണനാഥിന്റെ വീഡിയോ.

കോണ്‍ഗ്രസ് 134ാം ജന്‍മദിനം ആഘോഷിക്കുകയാണ്. ചിലരെങ്കിലും ഇപ്പോഴും ചോദിക്കുന്നുണ്ട് 60 വര്‍ഷക്കാലം കോണ്‍ഗ്രസ് ഈ രാജ്യത്തിന് എന്ത് സംഭാവനയാണ് നല്‍കിയതെന്ന്. ഇപ്പോഴത് ബി.ജെ.പി നേതാക്കളും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഒക്കെ ഈ ചോദ്യം ആവര്‍ത്തിക്കാറുണ്ട്. നമുക്ക് ആവരോടൊക്കെ പറയാനുള്ളത് ഇതാണ്.

ഈ ചോദ്യം ഒന്ന് നിങ്ങള്‍ തിരുത്തണം.. 60 വര്‍ഷം കോണ്‍ഗ്രസ് ഈ രാജ്യത്തിന് എന്ത് നല്‍കിയെന്ന് ചോദിക്കുന്നതിന് പകരം 134 വര്‍ഷം കോണ്‍ഗ്രസ് ഈ രാജ്യത്തിന് എന്ത് നല്‍കി എന്ന് തിരുത്തണം..

134 വര്‍ഷം കോണ്‍ഗ്രസ് ഈ രാജ്യത്തിന് എന്ത് നല്‍കി എന്ന് ചോദിച്ചാല്‍? അതിന് ഉത്തരമുണ്ട്… കോണ്‍ഗ്രസ് ഈ രാജ്യത്തിന് ഗാന്ധിയെ നല്‍കി, നെഹ്‌റുവിനെ നല്‍കി, ആസാദിനെ നല്‍കി, പട്ടേലിനെ നല്‍കി.

കോണ്‍ഗ്രസ് ഈ രാജ്യത്തിന് ജനാധിപത്യം നല്‍കി, കോണ്‍ഗ്രസ് ഈ രാജ്യത്തിന് മതേതരത്വം നല്‍കി, കോണ്‍ഗ്രസ് ഈ രാജ്യത്തെ എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന സംരക്ഷിക്കുന്ന ഭരണഘടന നല്‍കി. ഇതൊക്കെയാണ് കോണ്‍ഗ്രസ് ഈ രാജ്യത്തിന് നല്‍കിയത്. കോണ്‍ഗ്രസ് അവസാനിക്കുന്നിടത്ത് രാജ്യം അവസാനിക്കുമെന്ന് ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതം പറഞ്ഞവര്‍ കോണ്‍ഗ്രസ് ശക്തഭാരതം യാഥാര്‍ത്ഥ്യമാകുന്നതിന് സാക്ഷ്യം വഹിക്കുകയാണ്. കോണ്‍ഗ്രസ് ഇന്ത്യയുടെ ആത്മാവാണ്. കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് ഈ രാജ്യത്തിന് ആവശ്യമാണ്. കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്ന സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ജന്‍മദിന ആശംസകള്‍… എന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.[yop_poll id=2]