മന്ത്രി മേഴ്സിക്കുട്ടിയമ്മയുടേത് ഗുരുതരചട്ടലംഘനം ; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പി.സി വിഷ്ണുനാഥ്

Jaihind Webdesk
Tuesday, April 6, 2021

 

കൊല്ലം : ഇഎംസിസി ഡയറക്ടർ ഷിജു വർഗ്ഗീസിന്‍റെ കാർ കത്തിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി മേഴ്സിക്കുട്ടിയമ്മ നടത്തിയ പ്രസ്താവന ഗുരുതരചട്ടലംഘനമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പി.സി വിഷ്ണുനാഥ്.  വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനിക്കാനും ശ്രമിക്കുന്ന പ്രസ്താവനയാണ് മന്ത്രി നടത്തിയത്. അറസ്റ്റിലല്ലാത്ത ആൾ അറസ്റ്റിലായെന്ന് പറഞ്ഞു. മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.