വിദ്വേഷ പ്രസംഗം : പിസി ജോർജ് കസ്റ്റഡിയില്‍ ; പോലീസ് സംഘം പി.സി യുമായി തലസ്ഥാനത്തേക്ക്

Jaihind Webdesk
Wednesday, May 25, 2022

തിരുവനന്തപുരം : മുന്‍ എംഎല്‍എ പി.സി ജോർജിന്‍റെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ തിരുവനന്തപുരം ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.പിസി ജോർജുമായി പോലീസ് സംഘം തിരുവനന്തപുരത്തേക്ക്. തലസ്ഥാനത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിലവിലെ ജാമ്യം റദ്ദാക്കിയത്. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

അന്വേഷണത്തിന്‍റെ  ഭാഗമായി ഫോർട്ട് അസിസ്റ്റന്‍റ് കമ്മിഷണർക്ക് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് പോലീസ് നടപടി. വെണ്ണലയിൽ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള പാലാരിവട്ടം പോലീസിന്‍റെ നോട്ടിസ് പി.സി.ജോര്‍ജ് ഇന്ന് കൈപ്പറ്റിയിരുന്നു.