പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പത്മശ്രീ പാറശ്ശാല പൊന്നമ്മാള്‍ അന്തരിച്ചു

Jaihind Webdesk
Tuesday, June 22, 2021

പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാള്‍ അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ വലിയശാലയിലുള്ള വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങള്‍ മൂലം ഏറെ നാളായി വിശ്രമത്തിലായിരുന്നു. കേരളത്തിലെ കര്‍ണടക സംഗീതജ്ഞരില്‍ പ്രമുഖയായിരുന്നു പൊന്നമ്മാള്‍. തമിഴ്‌നാട്ടിലും കര്‍ണാടകയിലും പൊന്നമ്മാളുടെ സംഗീതത്തിന് നിരവധി ആസ്വാദകരുണ്ടായിരുന്നു.

കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തില്‍ ആദ്യമായി പാടിയ വനിത എന്ന ഖ്യാതി പൊന്നമ്മാളിനാണ്. 2017ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.