‘പാടുക റഫീഖ്, നാടിന്‍റെ നന്മയ്ക്കായി’: കവിതയിലൂടെ പിന്തുണയറിയിച്ച് പന്തളം സുധാകരന്‍

Jaihind Webdesk
Monday, January 24, 2022

 

സിൽവർലൈൻ പദ്ധതിക്കെതിരെ കവിത എഴുതിയതിന് സൈബര്‍ ആക്രമണം നേരിടുന്ന ഗാനരചയിതാവ് റഫീഖ് അഹമ്മദിന് പിന്തുണയുമായി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്‍. ‘പാടുക റഫീഖ്, നാടിന്‍ നന്മയ്ക്കായി… ഹൃദയമുള്ളോര്‍ കേള്‍ക്കട്ടെ’ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  നാടിന്‍റെ ഇടനെഞ്ചില്‍ ആഴത്തില്‍ കുറ്റിയടിക്കുന്ന ഇടത് അടിമകള്‍ കുരയ്ക്കട്ടെയെന്നും ഇടത് സഹയാത്രികരെല്ലാം അടിമകളെല്ലെന്ന് ചിലര്‍ തിരിച്ചറിയട്ടെയെന്നും അദ്ദേഹം കുറിച്ചു.

 

പന്തളം സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

പാടുക റഫീക്ക്,
ഹൃദയമുള്ളോർ കേൾക്കാതിരിക്കില്ല,
നാടിൻ ഇടനെഞ്ചിലാഴത്തിൽ
കുറ്റിയടിക്കുന്ന’ഇടതു’അടിമകൾ
കുരയ്ക്കട്ടെ,
ഗർവ്വിൻ വിഷം ചീറ്റിയലറുന്ന
വികസന വീരന്മാർ
കേൾക്കട്ടെ,
ഇടതു സഹയാത്രികരെല്ലാം
അടിമകളല്ലെന്ന്
‘കാരണഭൂതനും’
സൈബർ ഭൂതങ്ങളും..!
പാടുക പ്രിയ റഫീക്ക്
നാടിന്റ പ്രാണനായ്
നാളയിലേക്കുള്ള
നന്മയുടെ റയിലിനായ്….🙏