ഈ വർഷം ഒക്ടോബറോടുകൂടി സ്വന്തം മണ്ണിലെ തീവ്രവാദത്തെ ഇല്ലാതാക്കാന്‍ പാകിസ്ഥാൻ മതിയായ നടപടികള്‍ സ്വീകരിക്കണമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് കർശന നിർദേശം നൽകി. യുഎൻ നിർദേശിച്ച ഭീകര വിരുദ്ധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അറിയിച്ചു.
സമിതിയിൽ ചൈന പാകിസ്ഥാന് അനുകൂലമായി രംഗത്തുവന്നിരിരുന്നു എന്നാൽ ഫലമുണ്ടായില്ല.
നേരത്തെയും പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും നടപടിയെടുത്തില്ലെന്ന് സമിതി കുറ്റപ്പെടുത്തി. രാജ്യത്ത് തീവ്രവാദം തടയുന്നതിനും ഭീകരവാദികളുടെ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കുന്നതിനും മതിയായ നടപടികൾ സ്വീകരിച്ചില്ലെന്നും സമിതി ആരോപിച്ചു. എഫ് എ ടി എഫ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയാൽ പാകിസ്ഥാന് സാമ്പത്തികമടക്കമുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ നേരിടേണ്ടി വരും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളാണ് സമിതിയിൽ പാകിസ്ഥാനെതിരെ രംഗത്തുവന്നത്. ആഗോള ഭീകരരായ ഹാഫിസ് സയീദ്, അസ്ഹർ മഹമൂദ് എന്നിവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. തീവ്രവാദികൾക്കുള്ള ഫണ്ടിംഗ് തടയുന്നതിനോ ആയുധങ്ങൾ പിടികൂടുന്നതിനോ പാകിസ്ഥാൻ ഒന്നും ചെയ്തിട്ടില്ലെന്ന് സമിതി വ്യക്തമാക്കി.