വീണ്ടും പാക് പ്രകോപനം; വ്യോമാതിര്‍ത്തി ലംഘിച്ച വിമാനം ഇന്ത്യ വെടിവെച്ചിട്ടു

Jaihind Webdesk
Monday, March 4, 2019

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ പാകിസ്ഥാന്‍ ശ്രമം. രാജസ്ഥാനിലെ ബിക്കാനീറിൽ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച പൈലറ്റില്ലാ വിമാനം വ്യോമസേന വെടിവെച്ചിട്ടു.

ഇന്ന് രാവിലെ കശ്മീര്‍ അതിര്‍ത്തിയിലും പാകിസ്ഥാന്‍ പ്രകോപനത്തിന് ശ്രമിച്ചിരുന്നു. അഖ്നൂര്‍ മേഖലയില്‍ പാക് സൈന്യം നാല് മണിക്കൂറോളം വെടിവെപ്പ് നടത്തി ഇന്ത്യന്‍ സൈനിക പോസ്റ്റുകളേയും അതിര്‍ത്തി ഗ്രാമങ്ങളേയും ലക്ഷ്യമിട്ടായിരുന്നു വെടിവെപ്പും ശക്തമായ മോര്‍ട്ടാര്‍ ആക്രമണവും നടത്തി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ പാക് സൈന്യം പിന്‍വാങ്ങി. ശനിയാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് വീണ്ടും പാകിസ്ഥാന്‍ പ്രകോപനം തുടരുന്നത്.[yop_poll id=2]