ഇന്ത്യന്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച പാകിസ്ഥാന്‍ സ്വദേശി പിടിയില്‍

Jaihind Webdesk
Wednesday, March 6, 2019

India-Pak-Border

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചയാളെ അതിര്‍ത്തിരക്ഷാസേന പിടികൂടി. ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിന് സമീപമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാകിസ്ഥാന്‍ ഭാഗത്തുനിന്നാണ് 50 വയസ് പ്രായം തോന്നിക്കുന്ന  ആള്‍ എത്തിയതെന്ന് ബി.എസ്.എഫ് അറിയിച്ചു. ഇയാളെ അതിര്‍ത്തിരക്ഷാ സേന ചോദ്യം ചെയ്യുന്നു.

അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച പാക് യുവതിയെ കഴിഞ്ഞമാസം അതിര്‍ത്തിരക്ഷാസേന പിടികൂടിയിരുന്നു. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ ദേരാ ബാബ മേഖലയിലായിരുന്നു കടന്നുകയറ്റശ്രമമുണ്ടായത്. പരുക്കേറ്റ ഗുല്‍ഷന്‍ എന്ന പാകിസ്ഥാന്‍ സ്വദേശിയായ യുവതി പിന്നീട് ആശുപത്രിയില്‍ മരിക്കുകയായിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും മുന്നോട്ട് നീങ്ങിയതിനെ തുടര്‍ന്നാണ് ബി.എസ്.എഫ് വെടിയുതിര്‍ത്തത്.