പത്മനാഭസ്വാമി ക്ഷേത്ര വിധിയില്‍ ഭേദഗതി; ഭരണസമിതിയില്‍ അഡീ. ജഡ്ജിക്ക് അംഗമാകാമെന്നും സുപ്രീകോടതി

Jaihind News Bureau
Tuesday, August 25, 2020

Sree-Padmanabha-Swamy-Temple

 

ന്യൂഡല്‍ഹി: ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി രൂപീകരിക്കാൻ 4 ആഴ്ചത്തെ സമയം സുപ്രീംകോടതി അനുവദിച്ചു.
ഉപദേശക സമിതി അധ്യക്ഷനായി മലയാളിയായ റിട്ട. ഹൈക്കോടതി ജഡ്ജിയെ തന്നെ നിയമിക്കാമെന്ന് സുപ്രീംകോടതി. ഭരണ സമിതി അധ്യക്ഷനായി ഹിന്ദു ജഡ്ജിയെ നിയമിക്കാനും സുപ്രീം കോടതി അനുമതി. ക്ഷേത്ര ട്രസ്റ്റി രാമവർമ്മ നൽകിയ തിരുത്തൽ അപേക്ഷയിലാണ് സുപ്രീംകോടതി വിധി.

കഴിഞ്ഞ ജൂലൈ പതിമൂന്നിനാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന്‍റെ അവകാശം സുപ്രീംകോടതി അംഗീകരിച്ചത്. ക്ഷേത്ര ഭരണത്തിനായി രണ്ട് സമിതികൾക്ക് രൂപം നൽകാനാണ് കോടതി വിധിച്ചത്. ക്ഷേത്ര ഭരണത്തിന് ഒരു സമിതിയും മറ്റൊരു ക്ഷേത്ര ഉപദേശക സമിതിയുമാണ് രൂപീകരിക്കാൻ കോടതി നിർദ്ദേശിച്ചത്. ഭരണ സമിതിയുടെ അധ്യക്ഷൻ തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കണം എന്നാണ് കോടതി വ്യക്തമാക്കിയത്. അതോടൊപ്പം ഉപദേശക സമിതി അധ്യക്ഷൻ റിട്ടയർ ജഡ്ജി അകണമെന്നും കോടതി വിധിച്ചു. ഇതിൽ ഭേദഗതി അവശ്യപ്പെട്ടാണ് ക്ഷേത്ര ട്രസ്റ്റി രാമ വർമ്മ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്.

തിരുവനന്തപുരം ജില്ലാ ജഡ്ജി ഹിന്ദു അല്ലെങ്കിൽ ഹിന്ദുവായ അഡീഷണൽ ജഡ്ജിക്ക് ചുമതല നൽകണം എന്ന ആവശ്യം രാമവർമ്മ സുപ്രീംകോടതിക്ക് മുന്നിൽ വെച്ചു. ഇത് സുപ്രീംകോടതി അംഗീകരിച്ചു. അതോടൊപ്പം ഉപദേശക സമിതി അധ്യക്ഷൻ മലയാളി റിട്ട. ജഡ്ജി ആകണം എന്ന ആവശ്യവും രാമവർമ്മ ഉന്നയിച്ചു. അല്ലാത്ത പക്ഷം ക്ഷേത്ര ആചാരത്തെ കുറിച്ച് കൃത്യമായ അറിവ് ഉണ്ടാകാത്ത സാഹചര്യം ഉണ്ടാകും എന്ന് അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടി. ഈ ആവശ്യവും സുപ്രീംകോടതി അംഗീകരിക്കുക ആയിരുന്നു. ഭരണ സമിതി രൂപീകരിക്കാൻ 4 ആഴ്ചത്തെ സമായവും സുപ്രീംകോടതി അനുവദിച്ചു. ജസ്റ്റിസുമാരായ യു.യു.ലളിത്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

teevandi enkile ennodu para