ആന്തൂർ നഗരസഭ അധികൃതരുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ പദയാത്ര

Saturday, July 13, 2019

കണ്ണൂർ ഡി സി സി പ്രസിഡന്‍റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ ആന്തൂർ നഗരസഭയിൽ നടക്കുന്ന പദയാത്ര ഇന്ന് ബക്കളത്ത് നിന്നാരംഭിച്ച് ധർമ്മശാലയിൽ സമാപിക്കും.  വൈകുന്നേരം ധർമ്മശാലയിൽ നടക്കുന്ന പൊതുയോഗം കെ.സുധാകരൻ എം പി ഉദ്ഘാടനം ചെയ്യും.  ആന്തൂർ നഗരസഭ അധികൃതരുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെയും, പ്രവാസി വ്യവസായിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ നഗരസഭാ ചെയർപേഴ്‌സൺ ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കുന്ന സിപിഎമ്മിന്‍റെയും സംസ്ഥാന സർക്കാറിന്‍റെയും ജനാധിപത്യവിരുദ്ധ നടപടികൾ ജനസമക്ഷം തുറന്ന് കാണിക്കുന്നതിനും വേണ്ടിയാണ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിക്കുന്നത്.