ഇടതുപക്ഷം മുത്തലാഖ് ചര്‍ച്ചയാക്കുന്നത് ജലീല്‍ വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍: പി.കെ കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Saturday, December 29, 2018

P.K-Kunhalikkutty

മുത്തലാഖ് ബില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടന്നപ്പോള്‍ താന്‍ പങ്കെടുത്തില്ലെന്ന വിവാദം കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബന്ധുനിയമന വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇടതുപക്ഷം ഇത് പിടിവള്ളിയായി ഉപയോഗിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഇത് ആര്‍ക്കും മനസിലാക്കാവുന്നതേ ഉള്ളൂവെന്നും അദ്ദേഹം ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.