തലസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം ; ആര്‍സിസിയില്‍ 8 ശസ്ത്രക്രിയകള്‍ മാറ്റി

Jaihind Webdesk
Saturday, May 8, 2021

 

തിരുവനന്തപുരം : തലസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മാറ്റി. ആര്‍സിസിയില്‍ നടത്താനിരുന്ന എട്ടോളം ശസ്ത്രക്രിയകളാണ് മാറ്റിയത്. രണ്ടുദിവസങ്ങളിലായി ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ശസ്ത്രക്രിയകളുടെ എണ്ണം കുറച്ചിരുന്നു. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും ശസ്ത്രക്രിയകള്‍ മാറ്റിവച്ചിരുന്നു.