സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; പരിശോധനഫലം വന്നത് മരണശേഷം

Jaihind News Bureau
Tuesday, June 30, 2020

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. നെട്ടയം സ്വദേി തങ്കപ്പനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. മുംബൈയില്‍ നിന്നും എത്തിയ ഇദ്ദേഹം 27ന് രാത്രിയാണ് മരിച്ചത്. മരണശേഷമാണ് പരിശോധനഫലം വന്നത്. സംസ്‌കാരം ഇന്ന് നടക്കും. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 24 ആയി.