ജല്ലിക്കെട്ടിന് ഓസ്കർ എന്‍ട്രി ; മലയാളത്തിന് അഭിമാനനേട്ടം

Jaihind News Bureau
Wednesday, November 25, 2020

 

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ജല്ലിക്കെട്ട്’ ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടു. വിദേശചിത്രവിഭാഗത്തിലാണ് ചിത്രം മത്സരിക്കുക. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു. 93-ാമത് ഓസ്‌കര്‍ പുരസ്കാരം ഏപ്രില്‍ 25ന് പ്രഖ്യാപിക്കും. ഓസ്കർ എന്‍ട്രി ലഭിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ജല്ലിക്കെട്ട്. 1997ല്‍ മോഹന്‍ലാല്‍ ചിത്രം ഗുരുവും 2011ല്‍ സലീംഅഹമ്മദ് സംവിധാനം ചെയ്ത ആദാമിന്‍റെ മകന്‍ അബുവും ഓസ്കർ നോമിനേഷന്‍ ലഭിച്ചിരുന്നു.