എംജി സര്‍വ്വകലാശാല മാർക്ക് ദാന വിവാദത്തിൽ നിലപാട് ശക്തമാക്കി പ്രതിപക്ഷം

Jaihind News Bureau
Thursday, October 17, 2019

മാർക്ക് ദാനത്തിൽ നിലപാട് ശക്തമാക്കി പ്രതിപക്ഷം. മാർക്ക് ദാനത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു. മാർക്ക് ദാനം റദ്ദാക്കണമെന്ന് ആവശ്യം. പരീക്ഷാ ഫലം വന്ന ശേഷം മാർക്ക് നൽകാൻ സിൻഡിക്കേറ്റിന് അധികാരമില്ലെന്ന് പ്രതിപക്ഷം. അദാലത്താണ് മാർക്ക് കൂട്ടിനൽകാൻ തീരുമാനിച്ചതെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. അദാലത്തിന് അധികാരമില്ലാത്തതിനാൽ തീരുമാനം റദ്ദാക്കിയെന്ന് കഴിഞ്ഞ ദിവസം സിൻഡിക്കേറ്റ് അംഗം പരസ്യമായി സമ്മതിച്ചിരുന്നു. പിന്നീട് സിൻഡിക്കേറ്റിൽ കൊണ്ടുവന്ന് വീഴ്ച്ച പരിഹരിക്കുകയായിരുന്നു എന്നാണ് സർവ്വകലാശാല വിശദീകരിച്ചത്. ഇത് വിവരാവകാശ രേഖയിൽ കിട്ടിയ മറുപടിക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ്. ഇക്കാര്യം വ്യക്തമാക്കി സുപ്രീംഅതോറിറ്റിയെ സമീപിക്കാനാണ് പ്രതിപക്ഷ നീക്കം.