കേന്ദ്ര ബജറ്റിന്മേൽ പാർലമെന്‍റിൽ ഇന്ന് ചർച്ച; വില വർദ്ധനവിനെതിരായ പ്രതിപക്ഷ പ്രതിഷേധം സഭയെ ഉലയ്ക്കാന്‍ സാധ്യത

Jaihind Webdesk
Monday, July 8, 2019

നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിന്മേൽ പാർലമെന്‍റിൽ ഇന്ന് വിശദമായ ചർച്ച നടക്കും. ബജറ്റിന് ശേഷം പെട്രോൾ ഡീസൽ വില വർദ്ധനവ് ഉണ്ടായിരുന്നു. ഇതിനെതിരായ പ്രതിപക്ഷ പ്രതിഷേധവും പാർലമെന്‍റിൽ ഉണ്ടാകാൻ സാധ്യത. കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയും ഇന്ന് ചർച്ച ആയേക്കും. കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നു എന്നാരോപിച്ച് ലോക്സഭയിൽ കോൺഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.