പ്രതിഷേധങ്ങള്‍ക്കിടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. പൗരത്വ നിയമ ഭേദഗതിയിലൂടെ ഗാന്ധിജിയുടെ സ്വപ്നം യാഥാർഥ്യമായി എന്ന രാഷ്ട്രപതിയുടെ പരാമർശം പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി. മുൻനിര ഒഴിവാക്കി പ്രതിപക്ഷ നേതാക്കൾ പിൻനിരയിലേക്ക് മാറി. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, ഗുലാംനബി ആസാദ് തുടങ്ങിയവരാണ് പിൻ നിരയിലേക്ക് മാറിയത്.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗ സമയത്ത് കോണ്‍ഗ്രസ് എം.പി.മാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് എത്തിയത്. ഭരണഘടനയെ രക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധം അറിയിച്ചു.
പാര്‍ലമെന്റിന് പുറത്ത് ഗാന്ധി പ്രതിമയ്ക്ക് മുന്നിലും നേരത്തെ കോണ്‍ഗ്രസ് അംഗങ്ങളും മറ്റ് പ്രതിപക്ഷ നേതാക്കളും സംയുക്തമായി പ്രതിഷേധിച്ചിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി രാഹുൽഗാന്ധി എംപി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ഇന്ത്യയെ രക്ഷിക്കുക, സിഎഎ നിർത്തലാക്കുക എന്നീ മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം.
Congress President Smt Sonia Gandhi, Shri @RahulGandhi & senior Congress leaders hold a #SaveTheConstitution protest outside Parliament today. pic.twitter.com/RLSvYvp8MU
— Congress (@INCIndia) January 31, 2020