കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം : പ്രതിപക്ഷം വിട്ട് നിൽക്കും

Jaihind Webdesk
Friday, December 7, 2018

കണ്ണൂർ വിമാനത്താവള ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടിയേയും വി എസ് അച്ചുതാനന്ദനെയും വിമാനത്താവള ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷത്തിന്‍റെ ബഹിഷ്കരണം.

വിമാനത്താവളത്തിനായി ഏറ്റവും കൂടുതൽ പ്രവർത്തിച്ച ഉമ്മൻചാണ്ടിയും സ്ഥലം ഏറ്റെടുത്ത് കൈമാറിയ വി എസ് അച്യുതാനന്ദനെയും ചടങ്ങില്‍ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. പിണറായി സർക്കാരിന്‍റെ തീരുമാനം അൽപ്പത്തം നിറഞ്ഞതാണെന്നും ഈ വിഷയത്തില്‍ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.[yop_poll id=2]