യോഗ്യതാരേഖ വ്യാജം ; കാർഷിക സർവകലാശാല വി.സിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, July 27, 2021

തിരുവനന്തപുരം : യോഗ്യത മാനദണ്ഡങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകിയ കാർഷിക സർവകലാശാല വൈസ് ചാൻസലർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു. ലോകത്തിലെ വിവിധ സർവകലാശാലകളിൽ ഗവേഷണവും പ്രബന്ധങ്ങളും അവതരിപ്പിച്ചെന്ന്  സെർച്ച് കമ്മിറ്റിക്ക് തെറ്റായ വിവരങ്ങളാണ് ചാൻസലർ നൽകിയത്. ഇക്കാര്യം സെർച്ച് കമ്മിറ്റി പരിശോധിച്ചിട്ടില്ല. ഇത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമന്നും അദ്ദേഹം പറഞ്ഞു.