ശബരിമലയിൽ സ്ത്രീ പ്രവേശനം : പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് സംസ്ഥാന സർക്കാരെന്ന് ഉമ്മൻ ചാണ്ടി

Jaihind Webdesk
Friday, March 29, 2019

Oommen-chandy

ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് സംസ്ഥാന സർക്കാരാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. കാസർഗോഡ് ചെർക്കളയിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ വിഷയം മുൻനിർത്തി സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉമ്മൻചാണ്ടി ഉന്നയിച്ചത്. ക്രമസമാധാന പ്രശ്‌നങ്ങൾക്കെല്ലാം ഉത്തരവാദി സർക്കാരാണെന്ന് പറഞ്ഞ അദ്ദേഹം കോടതി വിധി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ച നട തുറന്നപ്പോൾ ഒരു ക്രമസമാധാന പ്രശ്‌നവും അവിടെ ഉണ്ടായില്ലെന്നും ലക്ഷക്കണക്കിന് ആളുകൾ ശബരിമലയിൽ ദർശനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡല കാലത്ത് ആക്ടിവിസ്റ്റുകളെ സർക്കാർ വീടുകളിൽ നിന്നും വിളിച്ചിറക്കി പോലീസ് സംരക്ഷണത്തിൽ ശബരിമലയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം യുഡിഎഫ് എക്കാലവും വിശ്വാസികൾക്ക് ഒപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.[yop_poll id=2]