ഇബ്രാഹിം കുഞ്ഞിനെതിരായ നീക്കം പാലാ ഉപതെരഞ്ഞെടുപ്പ് സ്റ്റണ്ട് : ഉമ്മൻ ചാണ്ടി

Jaihind News Bureau
Friday, September 20, 2019

ഇബ്രാഹിം കുഞ്ഞിനെതിരായ നീക്കം പാലാ ഉപതെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഇത്തരമൊരു നീക്കം സര്‍ക്കാര്‍ നടത്തുന്നത് എന്തിനാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാലാരിവട്ടം അഴിമതി കേസില്‍ സര്‍ക്കാര്‍ അന്വേഷണം നടക്കട്ടേ എന്നും അതിനെ ആരും എതിര്‍ത്തിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇബ്രാഹിം കുഞ്ഞും അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുള്ളതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് തന്നെ ഇബ്രാഹിം കുഞ്ഞിനെതിരെ കടുത്ത ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ നടപടി അധികം വൈകുന്നത് പൊതുജന മധ്യത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുമെന്നാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം