‘പഞ്ചരത്നങ്ങൾ’ക്കും തുണയായത് ഉമ്മന്‍ ചാണ്ടിയുടെ കരുതല്‍; നന്ദിയോടെ ഓർത്ത് കുടുംബം| Video Story

Jaihind News Bureau
Wednesday, September 9, 2020

 

തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകടവിൽ പ്രേംകുമാറിന്‍റെയും രമാദേവിയുടെയും ‘പഞ്ചരത്നങ്ങൾ’ മലയാളികൾക്ക് സുപരിചിതരാണ്. ജീവിതത്തിൽ അപ്രതീക്ഷിതമായ ദുരിതങ്ങൾ കടന്ന് വന്നപ്പോഴും രമാദേവിക്കും മക്കൾക്കും ആശ്വാസത്തിന്‍റെ തണലേകിയത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് നൽകിയ ജോലിയുടെ ആശ്രയത്തിലാണ് കുടുംബത്തിന് പുതിയ ജീവിതം ആരംഭിക്കാനായത്.

1995 നവംബറിലാണ് പ്രേംകുമാറിനും രമാദേവിയ്ക്കും മക്കൾ ജനിക്കുന്നത്. എന്നാൽ കുട്ടികൾക്ക് 10 വയസാകും മുൻപേയായിരുന്നു പ്രേംകുമാറിന്‍റെ അപ്രതീക്ഷിത വിയോഗം. അതിന് ശേഷവും ഹൃദ്രോഗത്തിന്‍റെ രൂപത്തിൽ പഞ്ചരത്നത്തിലേക്ക് വിധിയൂടെ ക്രൂരത കടന്നുവന്നു. പെയ്സ്മേക്കറിന്‍റെ സഹായത്തോടെയാണ് രമാദേവി ഇപ്പോഴും ജീവിക്കുന്നത്. ആ സമയത്താണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രമാദേവിക്കും മക്കൾക്കും ആശ്വാസത്തിന്‍റെ തണലൊരുക്കുന്നത്. രമാദേവിക്ക്  സഹകരണ ബാങ്കിൽ  ഉമ്മൻ ചാണ്ടിയുടെ ഇടപെടലില്‍  ജോലി  ലഭിച്ചു.

ഒറ്റപ്രസവത്തിൽ നിമിഷങ്ങളുടെ ഇടവേളയിലായിരുന്നു അഞ്ച് കണ്‍മണികളുടേയും ജനനം. ഇപ്പോൾ അമ്മക്കിളിയുടെ സ്നേഹത്തണലിൽ നിന്നും പുത്തൻകൂട്ടിലേക്ക് ചേക്കാറാൻ ഒരുങ്ങുകയാണ് പഞ്ചരത്നം വീട്ടിലെ നാല് പെൺമക്കൾ. അഞ്ച് പേരുടേയും വിവാഹത്തിനൊരുങ്ങുകയാണ് പഞ്ചരത്നം വീട്.  നാല് പെൺമക്കൾക്ക് കൂട്ടായുള്ള സഹോദരൻ ഉത്രജനാണ് അച്ഛന്‍റെ സ്ഥാനത്ത് നിന്നും വിവാഹം നടത്തുന്നത്.

teevandi enkile ennodu para