ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരമർപ്പിച്ച് ഉമ്മന്‍ചാണ്ടി

Jaihind Webdesk
Tuesday, October 12, 2021

ജമ്മു കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജവാന്മാർക്ക് ആദരമർപ്പിച്ച് ഉമ്മന്‍ചാണ്ടി .ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ, കൊട്ടാരക്കര കുടവട്ടൂർ സ്വദേശി എച്ച്. വൈശാഖ് ഉൾപ്പെടെ അഞ്ച് ധീര ജവാൻമാർ കൊല്ലപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണെന്നും കുടുംബാംഗങ്ങളുടെയും, നാടിന്റെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

ജമ്മു കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ, കൊട്ടാരക്കര കുടവട്ടൂർ സ്വദേശി എച്ച്. വൈശാഖ് ഉൾപ്പെടെ അഞ്ച് ധീര ജവാൻമാർ കൊല്ലപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണ്.
രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
കുടുംബാംഗങ്ങളുടെയും, നാടിന്റെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു.