ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ചിത്രം പ്രചരിപ്പിച്ചു; പൊലീസില്‍ പരാതി

Jaihind News Bureau
Monday, April 27, 2020

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെതിരെ പരാതി. മലപ്പുറം എടവണ്ണ സ്വദേശി സഹല്‍ റഹ്മാനാണ് എടവണ്ണ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ഉമ്മന്‍ ചാണ്ടിയുടെ ചിത്രം വികൃതമാക്കി അദ്ദേഹത്തെ വ്യക്തിപരമായി അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും വേണ്ടി മനപ്പൂര്‍വ്വം പ്രചരിപ്പിച്ചതാണെന്നും പരാതിയില്‍ പറയുന്നു. ചിത്രം പങ്കുവെച്ച ദിലീപ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ദൃശ്യങ്ങളും ഫേസ്ബുക്കും ലിങ്കും പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.