ബി.ജെ.പി അടുത്തെങ്ങും കേരളം ഭരിക്കാന്‍ പോകുന്നില്ല; നിയമസഭയില്‍ ഒ. രാജഗോപാലിന്റെ തുറന്നുപറച്ചില്‍

Tuesday, February 5, 2019

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പിയുടെ അവസ്ഥ നിയമസഭയില്‍ വെളിപ്പെടുത്തി പാര്‍ട്ടിയുടെ ഏക എം.എല്‍.എ ഒ. രാജഗോപാല്‍. ബി.ജെ.പി കേരളം ഭരിച്ചിട്ടില്ല. അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ലെന്നായിരുന്നു രാജഗോപാലിന്റെ പരാമര്‍ശം. ‘ബി.ജെ.പി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ല എന്നിട്ടും കേരളത്തില്‍ ഇത്രയും തൊഴിലില്ലായ്മ രൂക്ഷമായത് എങ്ങനെ’യെന്നായിരുന്നു രാജഗോപാലിന്റെ ചോദ്യം. പാര്‍ട്ടിയുടെ ആകെ എം.എല്‍.എയുടെ നിയമസഭയിലെ പരാമര്‍ശത്തില്‍ ഞെട്ടിയിരിക്കുകയാണ് പാര്‍ട്ടി നേതൃത്വവും പ്രവര്‍ത്തകരും. തിരിച്ചറിവ് തുറന്നുപറഞ്ഞ രാജഗോപാലിനെ അഭിനന്ദിക്കുകയാണ് മറ്റ് പാര്‍ട്ടിക്കാര്‍.