കെഎസ്ആര്‍ടിസി ബസില്‍ നഗ്നത പ്രദര്‍ശനം; യുവാവിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു

Jaihind Webdesk
Thursday, May 18, 2023

തിരുവനന്തപുരം: കെഎസ്ആര്‍ടിസി യാത്രയ്ക്കിടെ ലൈംഗികച്ചേഷ്ട കാണിച്ച യുവാവിന്‍റെ വീഡിയോ സമൂഹമാധ്യങ്ങളില്‍ പങ്കുവെച്ച് യുവതി. തൃശൂർ സ്വദേശിനിയാണ് കൂടെ യാത്ര ചെയ്ത യുവാവിന്‍റെ മോശം പെരുമാറ്റം വീഡിയോയെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോഴിക്കോട് കായക്കൊടി കാവിൽ സവാദിനെ (27) കോടതി 14 ദിവസത്തേയ്ക്കു റിമാൻ‍‍ഡ് ചെയ്തു.

സിനിമാ പ്രവർത്തകയായ നന്ദിത ശങ്കരയാണ് ദുരനുഭവം വിവരിച്ച് ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് നന്ദിതയ്ക്ക് സവാദില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. അങ്കമാലിയില്‍ നിന്നും ബസ് കയറിയ യുവാവ് ബസ് യാത്ര തുടങ്ങിയതോടെ മോശമായി പെരുമാറി തുടങ്ങി. ആദ്യം നന്ദിത കാര്യമാക്കിയില്ല.അതോടെ സവാദ് നഗ്നത പ്രദർശിപ്പിക്കാൻ ഒരുങ്ങുകയും പാന്‍റസിന്‍റെ സിമ്പ് തുറന്നതോടെ നന്ദിത ബഹളം വച്ച് സീറ്റിൽ നിന്ന് ചാടിയെണീറ്റു. ഉടനെ സീറ്റിൽ നിന്ന് എഴുന്നേറ്റ സവാദ് അത്താണിയിലെ ട്രാഫിക് സിഗ്നലിൽ ബസ് നിർത്തിയപ്പോൾ ചാടി പുറത്തിറങ്ങി ഓടി. പിന്നാലെ ഓടിയ കണ്ടക്ടർ കടന്നു പിടിച്ചെങ്കിലും സവാദ് കുതറിയോടി. ഇതോടെ കൂടുതൽ യാത്രക്കാരും നാട്ടുകാരും എത്തി പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നെടുമ്പാശേരി പൊലീസിനു കൈമാറുകയായിരുന്നു.