പൗരത്വബില്‍: മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നു

Wednesday, January 9, 2019

ന്യൂദല്‍ഹി: പൗരത്വ ബില്‍ പാസാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുന്നു. മേഘാലയയിലെ നാഷണല്‍ പീപ്പിള്‍ പാര്‍ട്ടി ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി കോണ്‍റാദ് സാങ്മ വ്യക്തമാക്കി. ഇതുസംബന്ധിച്ച അടിയന്തര യോഗം ഉടനെ വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച്ചയാണ് പൗരത്വബില്‍ സഭയില്‍ വെച്ചത്. ഇതിനെ ദൗര്‍ഭാഗ്യകരമെന്നാണ് എന്‍.പി.പി പാര്‍ട്ടി വിശേഷിപ്പിച്ചത്. ബില്ലിനെതിരെ സംസ്ഥാന മന്ത്രിസഭ ബില്ലിനെ എതിര്‍ക്കുന്ന നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കുമെന്നും സാങ്മ വ്യക്തമാക്കി.