രാജസ്ഥാനിൽ സർക്കാർ പ്രതിസന്ധി നേരിടുന്നു എന്ന വാദം തള്ളി കോണ്‍ഗ്രസ്

Jaihind News Bureau
Monday, July 13, 2020

രാജസ്ഥാനിൽ സർക്കാർ പ്രതിസന്ധി നേരിടുന്നു എന്ന വാദം തള്ളി കോണ്‍ഗ്രസ്. മുഖ്യമന്ത്രി അശോക് ഗലോട്ട് വിളിച്ചു ചേർത്ത യോഗത്തിൽ 102 എംഎൽഎമാർ പങ്കെടുത്തു. ജനാധിപത്യത്തെ തകർക്കാനുള്ള ബിജെപിയുടെ ശ്രമം രാജസ്ഥാനിലെ എട്ടു കോടി ജനങ്ങളെ അപമാനിക്കലാണെന്ന് കോണ്‍ഗ്രസ് വിമർശിച്ചു.

രാജസ്ഥാനിൽ സർക്കാർ പ്രതിസന്ധികൾ നേരിടുന്നില്ല എന്ന് തളിക്കുന്ന ശക്തി പ്രകടനമാണ് മുഖ്യമന്ത്രി അശോക് ഗലോട്ട് നടത്തിയത്. ജയ്പൂരിൽ മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ 107 എം.എൽ.എമാരിൽ 102 പേരും പങ്കെടുത്തു. അശോക് ഗലോട്ടിനെ പിന്തുണച്ചുകൊണ്ട് യോഗം പ്രമേയം പാസ്സാക്കി. ജനാധിപത്യത്തെ തകർക്കാനുള്ള ബിജെപിയുടെ ശ്രമം രാജസ്ഥാനിലെ എട്ടു കോടി ജനങ്ങളെ അപമാനിക്കലാണ്. കോൺഗ്രസ് പാർട്ടി സർക്കാർ എന്നിവർക്ക് ഒപ്പം ഒറ്റക്കെട്ടായി നിൽക്കുമെന്ന് പ്രമേയം പറയുന്നു. ജയ്പൂരിലെ ഫെയർമൗണ്ട് ഹോട്ടലിലേക്കാണ് എംഎൽഎമാരെ മാറ്റി. നിലവിൽ യോഗത്തിൽ പങ്കെടുക്കാത്ത നേതാക്കളുമായി ചർച്ചകൾ നടത്താനും, പ്രശ്നങ്ങൾ പരിഹരിച്ച് അവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരാനും കോണ്‍ഗ്രസ് തീരുമാനിച്ചു. ഇവർക്കായി കോൺഗ്രസിന്‍റെ വാതിൽ തുറന്നുകിടക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല പറഞ്ഞു.

200 അംഗങ്ങളുള്ള രാജസ്ഥാൻ നിയമസഭയിൽ 101 പേരാണ് മന്ത്രിസഭ നിലനിർത്താൻ ആവശ്യമുള്ളത്. രാജസ്ഥാനിൽ ബിജെപി വലിയ കുതിരക്കച്ചവട രാഷ്ട്രീയ നീക്കമാണ് നടത്തുന്നത് എന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഓരോ എം എൽ എ മാർക്ക് 25 കോടി രൂപ വരെ നൽകാൻ ബിജെപി തയാറാണ് എന്നാണ് റിപ്പോർട്ടുകൾ