പിഎസ് സി നിയമന വിവാദം ലോകസഭയിൽ ഉന്നയിച്ച് എൻ.കെ പ്രേമചന്ദ്രൻ എംപി

Jaihind News Bureau
Saturday, February 13, 2021

കേരളത്തിലെ പി എസ് സി നിയമന വിവാദം ലോകസഭയിൽ ഉന്നയിച്ച് എൻ.കെ പ്രേമചന്ദ്രൻ എംപി. യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമനം നൽകാതെ കബളിപ്പിക്കുകയാണെന്നും കേരളത്തിന് പുറമേ പശ്ചിമ ബംഗാളിലും സമാനമായ പരാതികളുയരുന്നുണ്ടെന്നും പ്രേമചന്ദ്രൻ സഭയെ അറിയിച്ചു. ഇത് തടയാനും നിയമനങ്ങൾ നിയന്ത്രിക്കാനുമായി കേന്ദ്രം സംവിധാനം ആലോചിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.